Monday, September 30, 2019

How to make Kaliyadakka or Cheda Recipe|കളിയടക്ക|ചീട|Recipe :30


കളിയടക്ക അഥവാ ചീട
തയ്യാറാക്കുന്ന വിധം 
വെളുത്ത ഉഴുന്ന് എടുത്തു വെച്ചിരിക്കുന്നത് നന്നായി വറുത്ത ശേഷം പൊടിക്കുക ,ശേഷം വെള്ളത്തിൽ ഇട്ടിരിക്കുന്ന പുഴുക്കലരി അല്പം ജീരകവും ചേർത്ത് നന്നായി അരച്ച് എടുക്കാം .ഇനി പൊടിച്ചതും ,അരച്ചതും ,എള്ളും,ഉപ്പും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചു എടുക്കണം .വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല .കുഴച്ച മാവു ഇനി ചെറിയ ഉരുളകൾ ആക്കി വറുത്തു കോരി എടുക്കാം .വളരെ എളുപ്പം അല്ലെ .അപ്പോൾ എല്ലാ കൂട്ടുകാരും ട്രൈ ചെയ്തു നോക്കുമല്ലോ .



Ingredients kaliyadakka or Cheda

  1. Brown Rice                    - Half Kg
  2. Black Grams                 - 1 Cup
  3. Cumin Seeds                - 1 Tea Spoon
  4. Sesame Seeds             - 1 Table Spoon
  5. Salt                                 - To Taste

Delicious Dishes from Sarus Kitchen Please watch&subscribe


Sunday, September 29, 2019

How to make Little Sweet Heart|സ്വീറ്റ് ഹാർട്ട് |Recipe : 29


സ്വീറ്റ് ഹാർട്ട് 
തയ്യാറാക്കുന്ന വിധം 
ആദ്യമായി മൈദാ,അരിപൊടി,എള്ള് എന്നിവ നമ്മുക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴക്കുക(ഒരു നുള്ളു ഉപ്പ് വേണമെങ്കിൽ ചേർക്കാം ) .ശേഷം പരത്തി ഹാർട്ട് ഷേപ്പിൽ മുറിച്ചു എണ്ണയിൽ വറുത്തു എടുക്കണം .വലിയ പാത്രത്തിൽ പഞ്ചസാര പാവുകാച്ചുക ,അതിലേക്കു നമ്മൾ വറുത്തു വെച്ചിരിക്കുന്നത് ചേർത്ത് നന്നായി യോജിപ്പിക്കുക .ചൂട് മാറിയ ശേഷം കാറ്റ് കയറാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം .



Ingredients Little Sweet Heart
  1. White Flour                 - 2 cup
  2. Rice Flour                     - 1 cup
  3. Sugar                             - 3 cup
  4. Sesame Seeds                 - 2 table spoon
  5. Coconut Oil                   - For Fry
Delicious Dishes from Sarus Kitchen Please watch&subscribe
https://youtu.be/c92Y86BdP4A- Shamam Milk Shake
https://youtu.be/UyQMmN8yM24- Vazha Kumbu Thoran

Saturday, September 28, 2019

How to make Papaya Curry/Aviyal Recipe|പപ്പായ/ഓമയ്ക്ക /കപ്പളങ്ങ/കറുമൂസ അവിയൽ|Recipe:28

പപ്പായ അവിയൽ 
തയ്യാറാക്കുന്ന വിധം 
ഞാൻ ഇവിടെ ഏകദേശം അര പപ്പായ ആണ് .ആദ്യമായി കുക്കറിൽ പപ്പായ ,മഞ്ഞൾ പൊടി ,ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കാം ഒരു മൂന്നു വിസിൽ  മതി ,അത് വേവുന്ന സമയം കൊണ്ട് അരപ്പ് റെഡിയാക്കാം അതിനായി നാളികേരം ,ജീരകം ,പുളി,പച്ചമുളക് ,മുളക് പൊടി എന്നിവ നന്നായി അരച്ച് എടുക്കാം .വെന്ത പപ്പായയിലേക്കു അരപ്പ് ചേർത്ത് വറ്റിച്ചെടുക്കാം .തീ ഓഫ് ചെയ്ത ശേഷം അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കാം .വളരെ എളുപ്പം അല്ലെ എല്ലാ കൂട്ടുകാരും ട്രൈ ചെയ്തു നോക്കി അഭിപ്രായം കമന്റ് ചെയ്യണം .



Ingredients Papaya Curry
  1. Papaya/Omakka/kapalanga         - Half
  2. Coconut                                            -Quarter
  3. Chilly Powder                                  -1 Tea Spoon
  4. Cumin Seeds                                  -Few
  5. Green Chilly                                    - 1 Nos
  6. Tamarind                                        -Few
  7. Turmeric Powder                          -Half Tea Spoon
  8. Salt                                                  - To Taste

Delicious Dishes from Sarus Kitchen Please watch&subscribe

Friday, September 27, 2019

How to make a Apple Dessert|ആപ്പിൾ മധുരം |Recipe : 27

ആപ്പിൾ മധുരം 
തയ്യാറാക്കുന്ന വിധം 
കുറച്ചു ആപ്പിൾ ഇന്ന് വാങ്ങി പക്ഷെ മധുരം കുറവായതു കൊണ്ട് ആരും കഴിച്ചില്ല ,എന്നാൽ പിന്നെ അത് കൊണ്ട് ഒരു സ്വീറ്റ് തയ്യാറാക്കാം എന്ന് വിചാരിച്ചു .
ആദ്യമായി ഒരു അഞ്ചു ആപ്പിൾ എടുത്തു ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക ,പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് കൊടുക്കാം ,അതിലേക്കു കശുവണ്ടി ,കിസ്മിസ് എന്നിവ വറുത്തെടുക്കാം .കുറച്ചുകൂടി നെയ്യ് ചേർത്ത് അതിലേക്കു ആപ്പിൾ ഇട്ടു നന്നായി വഴറ്റി എടുക്കാം ,ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം ,അടിക്കു പിടിക്കാതെ നന്നായി ഇളക്കി കൊടുക്കണം ,ആപ്പിളിലേയും,പഞ്ചസാരയിലെയും ,ജലാംശം പൂർണമായും വറ്റിയശേഷം വറുത്തു വെച്ചിരിക്കുന്ന  കശുവണ്ടി ,കിസ്മിസ് എന്നിവ ചേർത്ത് ഇളക്കി കൊടുക്കാം ,ഇനി തീ ഓഫ് ചെയാം .ചൂട് മാറിയ ശേഷം ഉപയോഗിക്കാം .



Ingredients Apple Dessert
  1. Apple Small                           -5 Nos
  2. Sugar                                      -200g
  3. Ghee                                       -50 ml
  4. Cashew Nut                          -8-10Nos
  5. Raisins                                   -10 Nos

Delicious Dishes from Sarus Kitchen Please watch&subscribe


Thursday, September 26, 2019

How to make Passion Fruit Juice|പാഷൻ ഫ്രൂട്ട് ജ്യൂസ് |Recipe : 26

പാഷൻ ഫ്രൂട്ട് ജ്യൂസ് 
തയ്യാറാക്കുന്ന വിധം 
ആവശ്യമായ സാധനങ്ങൾ ഒരു മിക്സിയിൽ ഇട്ടു അടിച്ചെടുക്കാം .ഐസ് ചേർക്കാൻ മറക്കല്ലേ .പുളിയും മധുരവും ചേർന്ന ഉഗ്രൻ സ്വാദ് ആണ് .എല്ലാവരും ട്രൈ ചെയ്തു നോക്കണേ .

നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.


Ingredients

Passion Fruit                             -2 Nos
Sugar                                         - 4 Tea Spoon
Ice Cubes                                  - Few

Delicious Dishes from Sarus Kitchen, Please watch&subscribe

https://youtu.be/8lg1a7GQ-7E- Carrot and beetroot thoran

Wednesday, September 25, 2019

How to make paneer ghee masala|പനീർ നെയ്യ് മസാല|Recipe : 25





പനീർ  നെയ്യ് മസാല
തയ്യാറാക്കുന്ന വിധം
ആദ്യമായി പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക അതിലേക്കു സവാള അരിഞ്ഞത് ചേർക്കാം ഒപ്പം ഇഞ്ചിയും ,വെളുത്തുള്ളിയും .നന്നായി വഴണ്ട സവാളയിലേക്കു ,മുളകുപൊടി ,മഞ്ഞൾ പൊടി ,പനീർ മസാല പൊടി ,തക്കാളി ,എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം .ഇനി അത് മിക്സിയിൽ ഇട്ടു നന്നായി അരച്ച് മാറ്റി വെക്കാം.അതുപോലെ അണ്ടിപരിപ്പും നന്നായി അരച്ച് എടുക്കണം .ഇനി പനീർ കുറച്ചു മുളകുപൊടിയും ,ഉപ്പും ,ചേർത്ത് പിരട്ടി വെക്കണം .ഇനി പാനിൽ അല്പം നെയ്യ് ഒഴിച്ചു പനീർ ഒന്ന് മൂപ്പിച്ചു എടുക്കാം .പനീർ കോരി മാറ്റി വെക്കുക .ഇനി ആ പാനിലേക്കു തന്നെ അല്പം ജീരകം ,പച്ചമുളക് എന്നിവ ചേർക്കുക ,അത് ഒന്ന് മൂത്തു വരുമ്പോളേക്കും അരപ്പ് ചേർത്ത് കൊടുക്കാം ,കുറച്ചു വെള്ളവും .ഒന്ന് കുറുകി വരുമ്പോൾ കുറച്ചു കൂടി പനീർ മസാല പൊടി ചേർത്ത് കൊടുക്കാം ശേഷം പനീർ ചേർക്കാം ,ഒന്നും കൂടി കുറുക്കാനായി കോൺഫ്ലവർ ചേർക്കാം .അവസാനമായി അണ്ടിപരിപ്പ് അരച്ചതും ,കസ്തുരി മേത്തിയും ചേർത്ത് അടച്ചു വെക്കാം .


എല്ലാവരും ട്രൈ ചെയ്തു നോക്കണം ,അഭിപ്രായം പറയണം




Ingredients paneer ghee masala

  1. Cottage Cheese                                 -200 g
  2. Onion                                                   -2 Nos
  3. Tomato                                                -2 Nos
  4. Garlic                                                   -2 Pcs
  5. Ginger                                                  -1 small Pcs
  6. Green Chilly                                        -1 Nos
  7. Cashew nut                                        -10-15 Nos
  8. Chilly Powder                                     - 2 Tea Spoon
  9. Turmeric Powder                               - Half Tea Spoon
  10. Salt                                                       - To Taste 
  11. Paneer Masala                                   -3 Tea Spoon
  12. Fenugreek Leaves Dry                      -1 Table Spoon
  13. Corn Flour                                          -2 Tea spoon
  14. Ghee                                                   -6 Tea Spoon
  15. Cumin Seeds                                     -Few



Delicious Dishes from Sarus Kitchen, Please watch&subscribe

https://youtu.be/8lg1a7GQ-7E- Carrot and beetroot thoran


Tuesday, September 24, 2019

How to make Sweet Brown Bread|മധുരം ഉള്ള ബ്രൗൺ ബ്രഡ്|Recipe :24

മധുരം ഉള്ള ബ്രൗൺ ബ്രഡ്
തയ്യാറാക്കുന്ന വിധം 
ആദ്യമായി ബ്രഡ് അതു ബട്ടർ പുരട്ടി വെക്കുക .ശേഷം പാലും ,പഞ്ചസാരയും മിക്സ് ചെയ്തു വെക്കാം .ഇനി ബ്രഡ് ഓരോന്നായി പാലിൽ മുക്കി നന്നായി ഗ്രിൽ ചെയ്തു എടുക്കാം ദോശ കല്ലിൽ .ഇനി ബ്രെഡിന്റെ മുകളിലേക്ക് കുറച്ചു ചോക്ലേറ്റ് പൌഡർ വിതറി കൊടുക്കാം .നമ്മുടെ സ്വീറ്റ് ബ്രൗൺ ബ്രഡ് റെഡി .കുട്ടികൾക്ക് ഒക്കെ നന്നായി ഇഷ്ടപെടും .അപ്പോൾ എല്ലാ കൂട്ടുകാരും ട്രൈ ചെയ്തു നോക്കുക .  


എൻ്റെ യൂട്യൂബ് ചാനൽ കാണണം സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യണം .എന്നാ നാളെ കാണാം 


Ingredients Sweet Brown Bread

  1. Brown Bread                       :- 4 Nos
  2. Butter Unsalted                  :- 2 Tea spoon
  3. Milk                                      :-150 ml
  4. Sugar                                   :-4 Tea Spoon
  5. Chocolate Powder             :-1 Tea Spoon
Delicious Dishes from Sarus Kitchen, Please watch&subscribe

https://youtu.be/8lg1a7GQ-7E- Carrot and beetroot thoran

Monday, September 23, 2019

How to make spicy butter milk|മോരും വെള്ളം |Recipe : 23

മോരും വെള്ളം 
തയ്യാറാക്കുന്ന വിധം 
നല്ല തൈര് എടുത്തു വെള്ളം ചേർത്ത് കലക്കുക ,അല്പം പുളി ഉള്ളതാണ് നല്ലതു ,ബാക്കി ചേരുവകൾ എല്ലാം ചേർത്ത് നന്നായി കലക്കി ഉപയോഗിക്കാം .

Ingredients  spicy butter milk
  1. Yogurt                     :- Half Cup
  2. Green Chilly           :- 1Nos
  3. Ginger                     :- few
  4. Salt                          :- Few
  5. Curry Leaves          :- Few
  6. Water                      :- 150 ml
Delicious Kerala Dishes From Sarus Kitchen, Please watch

https://youtu.be/r6iM5kXbBXY - Apple &Dates Smoothi 
https://youtu.be/X7duO033184 - Sweet Banana Chips
https://youtu.be/hg6c9n0zthI- Banana Skin Thoran
https://youtu.be/qH0kyhJFdBk - Sharkkara varatti


Sunday, September 22, 2019

How to make lemon pickle|2 in 1 pickle|നാരങ്ങാ അച്ചാർ രണ്ടു തരം|Recipe :22












നാരങ്ങാ അച്ചാർ രണ്ടു തരം
തയ്യാറാക്കുന്ന വിധം
ഒരു  വലിയ നാരങ്ങായിൽ നിന്ന് ആണ് നമ്മൾ രണ്ടു തരം അച്ചാറുകൾ ഉണ്ടാക്കാൻ പോകുന്നത് .ആദ്യമായി നാരങ്ങാ ,പച്ചമുളക് ,ഇഞ്ചി എന്നിവ ചെറുതായി അരിയുക.ഇനി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്കു  മഞ്ഞൾ പൊടി ,ഉപ്പ്‌ ,അരിഞ്ഞു വെച്ചിരിക്കുന്നവ എന്നിവ ചേർത്ത് നന്നായി തിളപ്പിക്കാം .ഏകദേശം പരുവം ആയി വരുമ്പോൾ സ്റ്റവ് ഓഫ്  അക്കം.അതിനു ശേഷം വെള്ള നാരങ്ങാ നമ്മുക്ക് മാറ്റം അത് ചൂടാറിയ ശേഷം കുപ്പിയിൽ അടച്ചു സൂക്ഷിക്കാം .രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു ഉപയോഗിക്കാം .
മുളകിട്ട നാരങ്ങായിക്കായി ഒരു പാൻ വെച്ച് അതിലേക്കു നല്ലെണ്ണ ഒഴിച്ച് കൊടുക്കാം ,എണ്ണ ചൂടായി വരുമ്പോൾ കടുക് ,ഉലുവ ,മുളക് ,കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ചെടുക്കാം  ശേഷം കായപ്പൊടി ചേർത്ത് കൊടുക്കാം നന്നായി ഇളക്കി കൊടുക്കുക ,ശേഷം മുളക് പൊടി ചേർക്കാം എല്ലാം ഒന്ന് മൂത്തു വരുമ്പോൾ നമ്മൾ ബാക്കി വെച്ചിരിക്കുന്ന വെള്ള നാരങ്ങാ കൂട്ട് ചേർത്തു്  ഇളക്കി കൊടുക്കുക ഒന്ന് തിളച്ചു വന്നാൽ സ്റ്റവ് ഓഫ് ചെയാം ,തണുത്ത ശേഷം കുപ്പിയിലോ മറ്റോ അടച്ചു സൂക്ഷിക്കാം .

Ingredients 2 in 1 pickle
  1. Big Size Lemon                                  :- 1Nos
  2. Ginger                                                  :- 1 Nos
  3. Green chilly                                         :- 8 Nos
  4. Dry Red Chilly                                     :-2 Nos
  5. Chilly Powder                                     :-2 Table Spoon
  6. Fenugreek                                           :-Few
  7. Mustard Seeds                                   :-Few
  8. Asafoetida                                          :-One &Half Tea Spoon
  9. Gingelly Oil                                          :-2 Table Spoon
  10. Curry Leaves                                       :-Few


Delicious Kerala Dishes From Sarus Kitchen, Please watch

https://youtu.be/r6iM5kXbBXY - Apple &Dates Smoothi 
https://youtu.be/X7duO033184 - Sweet Banana Chips
https://youtu.be/hg6c9n0zthI- Banana Skin Thoran
https://youtu.be/qH0kyhJFdBk - Sharkkara varatti

Saturday, September 21, 2019

How to make Pumpkin Small Onion Theyal|മത്തങ്ങാ ചെറിയുള്ളി തീയൽ |Recipe : 21

മത്തങ്ങാ ചെറിയുള്ളി തീയൽ 
തയ്യാറാക്കുന്ന വിധം
ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് എണ്ണ ഒട്ടും ഇല്ലാത്ത ഒരു തീയൽ ആണ് .അതിനായി ആദ്യം മത്തങ്ങാ ,ചെറിയുള്ളി,പച്ചമുളക് ,കൂടെ മഞ്ഞൾ പൊടി ,ഉപ്പ്‌ എന്നിവ ഒന്ന് കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചെടുക്കാം ഏകദേശം രണ്ടു വിസിൽ മതിയാകും .ഇനി ഒരു പാൻ വെച്ച് ചിരകി ചതച്ചു എടുത്തിരിക്കുന്ന നാളികേരം ചൂടായ പാനിലേക്കു ഇടാം,അതിലേക്കു കഴുകിയ മല്ലി ,ഒരു പത്തു ഉലുവ എന്നിവ കുടി ചേർത്ത് കൊടുക്കാം അത് നന്നായി വറുത്തു എടുക്കാം,ഏകദേശം ആവുമ്പോൾ മുളകുപൊടി കുടി ചേർത്ത് സ്റ്റവ് ഓഫ് ചെയാം  .ഒരു ബ്രൗൺ നിറം ആകുന്ന വരെ കരിയരുത്.ഇനി ആ കൂട്ട് നന്നായി അരച്ച് എടുക്കാം .ശേഷം പാൻ ചൂടാക്കി വേവിച്ചു വെച്ചിരിക്കുന്നത് അതിലേക്കു ഇട്ടു ഒന്ന് തിളപ്പിക്കാം .തിളച്ചതിലേക്കു അരപ്പ് ചേർത്ത് കൊടുക്കാം .മുക്കാൽ ഭാഗത്തോളം വെള്ളം വറ്റുന്നവരെ തിളപ്പിക്കുക .ശേഷം സ്റ്റവ് ഓഫ് ചെയ്തു കറി വേപ്പില ചേർത്ത് അടച്ചു വെക്കാം .അപ്പൊ റ്റാറ്റാ നാളെ മറ്റൊരു വിഭവവും ആയി കാണാം .
എല്ലാ കൂട്ടുകാരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് .


Ingredients Pumpkin Small Onion Theyal
  1. Pumpkin                        :-  One Bowl
  2. Small Onion                  :- 10 -15 Nos
  3. Coriander                      :- One Table Spoon
  4. Coconut                        :- Half
  5. Fenugreek                     :- One Tea Spoon
  6. Curry Leaves                :- Few
  7. Green Chilly                  :- 1 or 2
  8. Turmeric Powder         :- Half Tea Spoon
  9. Salt                                 :- To Taste 




Delicious Kerala Dishes From Sarus Kitchen, Please watch

https://youtu.be/r6iM5kXbBXY - Apple &Dates Smoothi 
https://youtu.be/X7duO033184 - Sweet Banana Chips
https://youtu.be/hg6c9n0zthI- Banana Skin Thoran
https://youtu.be/qH0kyhJFdBk - Sharkkara varatti

Friday, September 20, 2019

How to make Pappada Kichadi|പപ്പടം കൊണ്ട് ഒരു കിച്ചടി|Recipe : 20




പപ്പടം കൊണ്ട് ഒരു കിച്ചടി
തയ്യാറാക്കുന്ന വിധം
ഇത്രയും എളുപ്പമുള്ള വേറൊരു റെസിപ്പി ഞാൻ ഇത് വരെ കണ്ടിട്ടില്ല ,നമ്മൾ ആദ്യമായി കടുകും മുളകും താളിച്ചു വെക്കുക ,ഇനി പപ്പടം ചുട്ട് എടുക്കണം ,ഒരു കപ്പ് തൈര് എടുത്തു അതിലേക്കു ചുട്ട പപ്പടം പൊടിച്ചു ചേർക്കാം എന്നിട്ടു ഒന്ന് ഇളക്കി കൊടുക്കുക ,അതിലേക്കു താളിച്ചത് ചേർക്കാം ഒന്നുകൂടി ഇളക്കി കൊടുക്കുക,ആവശ്യത്തിന് ഉപ്പും ചേർക്കുക  .സംഭവം റെഡി .അപ്പൊ എല്ലാരും ട്രൈ ചെയ്യണേ 

Ingredients Pappada Kichadi
  1. Pappadam                            :-3 Nos
  2. Yogurt                                 :- 1 Cup
  3. Red Chilly Dry                   :-1-2 Nos
  4. Mustard Seeds                    :- Few
  5. Coconut Oil                        :-1 Table Spoon 
  6. Salt                                     :-To Taste


Apple &Dates Smoothi 
Sweet Banana Chips
Banana Skin Thoran
Sharkkara varatti
Badusha
Cafe Late

Thursday, September 19, 2019

How to make Hot Chocolate|ഹോട്ട് ചോക്ലേറ്റ് |Recipe : 19





ഹോട്ട് ചോക്ലേറ്റ് 
തയ്യാറാക്കുന്ന വിധം 
പാൽ നന്നായി തിളപ്പിക്കുക അതിലേക്കു ചോക്ലേറ്റ് ചേർത്ത് കൊടുക്കുക ,ചോക്ലേറ്റ് പൗഡർ കട്ട കെട്ടാതെ ഇളക്കി കൊടുക്കണം  പൗഡർ  നന്നായി അലിഞ്ഞ ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം .വളരെ എളുപ്പം ആണ് .ഇനി ഒരു ഗ്ലാസിലേക്കു പകരാം ,ആദ്യം ഗ്ലാസ്സിലേക്കു കുറച്ചു മിൽക്ക് മെയ്‌ഡ്‌ ചേർത്ത് കൊടുത്താൽ ഇരട്ടി രുചി ആയിരിക്കും .അത് ഓപ്ഷണൽ ആണ് .അപ്പൊ എല്ലാരും ട്രൈ ചെയ്തു നോക്കണേ .

Ingredients Hot Chocolate
  1. Milk                            :- 250 Ml
  2. Chocolate Powder      :- 1 -2 Tea Spoon
  3. Sugar                         :- 3 Table Spoon
  4. Milk Made                 :- 1 Table Spoon     


Wednesday, September 18, 2019

How to make Rava Ladoo|റവ ലഡു|Recipe :18







റവ ലഡു 
തയ്യാറാക്കുന്ന വിധം
ആദ്യമായി നമ്മുക്ക് ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാക്കാം.അതിലേക്കു നെയ്യ് ഒഴിച്ച് കൊടുക്കാം .നെയ്യ് ചൂടായി വരുമ്പോൾ എടുത്തു വെച്ചിരിക്കുന്ന റവ അതിലേക്കു ചേർത്ത് കൊടുക്കാം .റവ ഏകദേശം മൂപ്പായി വരുമ്പോൾ ,ചിരകി വെച്ചിരിക്കുന്ന നാളികേരം ചേർക്കാം,നാളികേരം ചേർത്ത് നന്നായി ഇളക്കുക .അതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം .ഇനി എല്ലാം ചേർത്ത് നന്നായി ഇളക്കുക കുറച്ചു സമയം .ഒരു ലൈറ്റ് ഗോൾഡൻ കളർ ആവുമ്പോളേക്കും സ്റ്റവ് ഓഫ് ചെയ്തു മാറ്റാം.അതിലേക്കു  പാൽ അൽപ്പാൽപ്പമായി ചേർത്ത് ഉരുട്ടി എടുക്കാം .അത്യാവശ്യം ചൂടോടെ തന്നെ ഉരുട്ടണം ,തണുത്തു കഴിഞ്ഞു ഉരുട്ടിയാൽ പൊടിഞ്ഞു പോകാൻ ഉള്ള സാധ്യത ഉണ്ട് .
Ingredients Rava Ladoo
  1. Rava                              :- 2 Bowl
  2. Sugar                            :- 1 Bowl
  3. Coconut                       :- Half Grated 
  4. Milk                              :- Quarter Bowl
  5. Ghee                            :- 1 Table Spoon
Apple &Dates Smoothi 
Sweet Banana Chips
Banana Skin Thoran
Sharkkara varatti
Badusha
Cafe Late
Crispy Snack
Kappa Chips
Ari Unnda
Carrot and beetroot thoran
Semiya Kesari
Ulli Sambar
Banana Fry
Shamam Milk Shake
Vazha Kumbu Thoran
Chempu Aviyal
Mint Lime
Rava Ladoo
Hot Chocolate
Pappada Kichadi
Theeyal
Lemon Pickles
Spicy Butter Milk
Brown Bread Toast
Paneer Ghee Masala
Passion Fruit Juice
Apple Dessert

Tuesday, September 17, 2019

How to make Green Lime Juice|പച്ച നാരങ്ങാ വെള്ളം|Recipe :17




പച്ച നാരങ്ങാ വെള്ളം
തയ്യാറാക്കുന്ന വിധം
ആവശ്യമായ സാധനങ്ങൾ മിക്സിൽ ഇട്ടു നന്നായി ബ്ലെൻഡ് ചെയ്യുക.ശേഷം അരിച്ചു ഉപയോഗിക്കാം
.ആവശ്യമായ സാധനങ്ങൾ ചുവടെ കൊടുക്കുന്നു

Ingredients Green Fresh Lime
  1. Fresh Lime                        :- 1 Nos
  2. Sugar                                 :-3 Tea Spoon
  3. Mint Leaves                      :-6-10 leaves
  4. Ginger                                :- One Small Pcs
  5. Ice Cubes                          :- 5-10 Pcs


Apple &Dates Smoothi  
https://youtu.be/r6iM5kXbBXY
Sweet Banana Chips
https://youtu.be/X7duO033184
Banana Skin Thoran
https://youtu.be/hg6c9n0zthI
Sharkkara varatti
https://youtu.be/qH0kyhJFdBk
Badusha
https://youtu.be/lIRylPuwYps

Monday, September 16, 2019

How to make Chempu Aviyal|ചേമ്പ് അവിയൽ|Recipe : 16


ചേമ്പ് അവിയൽ

തയ്യാറാക്കുന്ന വിധം
ചേമ്പ് തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റി വെക്കുക .അടുത്ത പടി നാളികേരം ചതച്ചു എടുക്കണം .അതിനായി മിക്സിയുടെ ചെറിയ ജാറിൽ ,നാളികേരം ,ജീരകം ,ചരടൻ മുളക് ,പച്ചമുളക് എന്നിവ ഇട്ടു അല്പം വെള്ളവും ചേർത്ത് ഒന്ന് ചതച്ചു എടുക്കാം .
മുറിച്ചു വെച്ചിരിക്കുന്ന ചേമ്പ് കുക്കറിൽ ഇട്ടു നികക്കെ വെള്ളവും ഒഴിച്ച് ,മഞ്ഞൾ പൊടിയും ,ഉപ്പും ചേർത്ത് വേവിച്ചു എടുക്കണം ,ഒരു മൂന്നു,നാലു വിസിൽ കേൾക്കണം .വെന്തു എന്ന് ഉറപ്പാക്കിയ ശേഷം ചതച്ചു വെച്ചിരിക്കുന്ന കൂട്ടു ചേർത്ത് നന്നായി ഇളക്കി കൊടുക്കണം .നന്നായി കുറുകി വരുമ്പോൾ അല്പം വെളിച്ചെണ്ണയും ,കറിവേപ്പിലയും ചേർത്ത് അടച്ചു വെക്കാം .



Ingredients Chempu Aviyal
  1. Colocasia(Chempu)                      :- 200 g
  2. Coconut Grated                              :- Quarter / Half
  3. Red Chilly Dry                                 :-2 Nos
  4. Green Chilly                                    :- 1 Nos
  5. Cumin Seeds                                  :- Few
  6. Turmeric Powder                           :- Half Tea Spoon
  7. Salt                                                   :- Half Tea Spoon
  8. Water                                               :- One Cup
  9. Coconut Oil                                     :- 2 Table Spoon
  10. Curry Leaves                                  :- Few


Apple &Dates Smoothi  
https://youtu.be/r6iM5kXbBXY

Sweet Banana Chips
https://youtu.be/X7duO033184
Banana Skin Thoran
https://youtu.be/hg6c9n0zthI
Sharkkara varatti
https://youtu.be/qH0kyhJFdBk
Badusha
https://youtu.be/lIRylPuwYps

Sunday, September 15, 2019

How to Make Banana Flower Thoran|വാഴ കൂമ്പു തോരൻ|Recipe : 15


വാഴ കൂമ്പു തോരൻ
തയ്യാറാക്കുന്ന വിധം 
വാഴ കൂമ്പു ചെറുതായി കൊത്തി അരിയുക.ശേഷം അല്പം വെളിച്ചെണ്ണ ചേർത്ത് ഞെരുടി വെക്കുക .കറ ഉണ്ടെങ്കിൽ മാറി കിട്ടാൻ ആണ് അങ്ങനെ ചെയ്യുന്നത്.അടുത്തതായി നാളികേരവും ,ചുവന്ന മുളക് ,പച്ച മുളക് ,ജീരകം ഇവ മിക്സിയിൽ ഇട്ടു നന്നായി ഒന്ന് ചതച്ചു എടുക്കാം .ഇനി നമ്മൾ അരിഞ്ഞു വെച്ചിരിക്കുന്ന കൂമ്പിലേക്കു മഞ്ഞപ്പൊടി ,ഉപ്പ്,കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.
പാൻ വെച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കാം ,ശേഷം അല്പം അരി കൂടി ചേർത്ത് കൊടുക്കാം .അതിലേക്കു അരിഞ്ഞ കൂമ്പും ,അരപ്പും ചേർത്ത് നന്നായി ഇളക്കുക ,ഒരു പതിനഞ്ചു മിനിട്ടു ചെറിയ തീയിൽ വെക്കുക ,ഇടയ്ക്കു ഇളക്കി കൊടുക്കാൻ മറക്കരുത് .ശേഷം ഫ്ളയിം ഓഫ് ചെയ്തു അടച്ചു വെക്കാം .
അപ്പൊ എല്ലാവരും ട്രൈ ചെയ്തു നോക്കുക 

Ingredients Banana Flower Thoran

  1. Banana Flower                                      :-1 Nos
  2. Coconut Grated                                     :- 1 Nos
  3. Dry Red Chilly                                         :- 2 Nos
  4. Green Chilly                                            :-1 Nos
  5. Cumin Seeds                                          :- few
  6. Mustard Seeds                                       :- few
  7. Rice                                                          :- few
  8. Curry Leaves                                           :- few
  9. Coconut oil                                              :- 3 Table spoon
  10. Salt                                                            :- To Taste



പുതിയ യൂട്യൂബ് ചാനൽ ആണ് കാണണം ,അഭിപ്രായം പറയണം
(സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ).താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ചാനലിലേക്കു പോകാം.

https://www.youtube.com/channel/UCmUe1p231ySzjLvmO8G7tlA?sub_confirmation=1

Saturday, September 14, 2019

How to make Shamam Milk Shake|ഷമാംമിൽക്ക് ഷേക്ക്|Recipe :14

Shamam Milk Shake






ഷമാം മിൽക്ക് ഷേക്ക്
തയ്യാറാക്കുന്ന വിധം
ആദ്യമായി നമ്മുക്ക് ഷമാം തൊലി ഒകെ കളഞ്ഞു മുറിച്ചു എടുക്കണം .ഏകദേശം ഇരുനൂറു ഗ്രാം ആണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ,അതിൻ്റെ കൂടെ  അര ലിറ്റർ പാൽ.പാൽ നേരത്തെ തന്നെ ഫ്രീസറിൽ വെച്ച് ഐസ് ആക്കി എടുക്കണം .ഞാൻ ഇവിടെ എടുത്തിരിക്കുന്ന ഷമാം അല്പം മധുരം കുറവായതു കൊണ്ട് ഒരു പത്തു സ്പൂൺ ഓളം പഞ്ചസാര ചേർക്കുന്നുണ്ട് .ഇനി എല്ലാം കൂടി നന്നായി ഇട്ടു ഷേക്ക് ആക്കി എടുക്കാം .കുറച്ചു തേൻ എടുത്തു ഗ്ലാസിൽ ഒഴിച്ചു ഒന്ന് കറക്കി എടുക്കാം ,ഒരു സ്റ്റൈൽ നു വേണ്ടി ആണ് .ഇനി നമ്മുടെ ഷേക്ക് ഗ്ലാസ്സിലേക്കു പകരം .അപ്പൊ എല്ലാ കൂട്ടുകാരും ട്രൈ ചെയ്തു അഭിപ്രായം കമൻറ് ഇടണേ.

എൻ്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് . 




Ingredients Shamam Milk Shake

  1. Cantaloupe                 :- 200 Gram
  2. Milk                              :- Half Ltr
  3. Sugar                           :- 8-10 Tea Spoon
  4. Honey                          :- Half Tea Spoon

Friday, September 13, 2019

How to make grilled sweet banana|ഏത്തപ്പഴം വരട്ടിയത്|Recipe :13

Grilled Sweet Banana


ഏത്തപ്പഴം വരട്ടിയത്
തയ്യാറാക്കുന്ന വിധം
രണ്ട് ഏത്തപ്പഴം നെടുകെ കീറി അല്പം കട്ടിയിൽ അരിഞ്ഞു എടുക്കുക
ഒരു പാൻ ചൂടാക്കി അതിലേക്കു അല്പം നെയ്യ് ഒഴിച്ച് കൊടുക്കാം ,ചൂടായി വരുമ്പോൾ  ഏത്തപ്പഴം ചേർത്ത് കൊടുക്കാം .ഒന്ന് വഴറ്റിയ ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം ,ഗോൾഡൻ കളർ ആകുന്നവരെ വരട്ടണം.ചൂട് മാറിയ ശേഷം ഉപയോഗിക്കാം .

Grilled Sweet Banana Ingredients
Banana                           :- 2 Nos
Sugar                              :-  4 Table Spoon
Cow Ghee                      :-1 Tea Spoon


Thursday, September 12, 2019

How to make onion sambar|ഉള്ളി സാമ്പാർ|Recipe :12






 Onion Sambar


ഉള്ളി സാമ്പാർ
തയ്യാറാക്കുന്ന വിധം
ഉള്ളി സാമ്പാർ തയ്യാറാക്കാനായി ഏകദേശം ഒരു പിടി ചെറിയ ഉള്ളി ആണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് .അത് നമ്മുക്ക് തൊലി കളഞ്ഞു നാലായി കീറി എടുക്കാം .അടുത്തപടി പരിപ്പ് വേവിച്ചെടുക്കുക .പിന്നെ നമ്മൾ എടുത്തു വെച്ചിരിക്കുന്ന പുളി നന്നായി വെള്ളത്തിൽ കലക്കി എടുക്കണം .ഇനി ഒരു പാൻ വെച്ച് അതിലേക്കു എണ്ണ ഒഴിക്കുക .എണ്ണ ചൂടായി വരുമ്പോളേക്കും ,കടുക് ,ജീരകം ,ഉണക്ക മുളക് ,കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം അതില്ല പൊട്ടി വരുമ്പോളേക്കും .മുളക് പൊടി ,മല്ലി പൊടി ,സാമ്പാർ പൊടി എന്നിവ ചേർത്ത് കൊടുക്കാം .അതും മൂത്തു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കാം ,അതിലേക്കു മുൻപ് വേവിച്ച പരിപ്പിന്റെ വെള്ളം ചേർത്ത് കൊടുക്കുക ,ബാക്കി ആവശ്യമായ വെള്ളവും കൂടി തിളപ്പിച്ച് കുറുക്കി എടുക്കാം .അതിലേക്കു ഒരു പച്ചമുളകും കൂടി കീറി ഇടുക ,അവസാനമായി പുളി പിഴിഞ്ഞതു കൂടി ചേർക്കാം .സ്റ്റവ് ഓഫ് ചെയ്തു ,അടച്ചു വെക്കാം .
അപ്പൊ എല്ലാവരും ട്രൈ ചെയ്യുമല്ലോ .

Ulli Sambar Ingredients

Small Onion                                 :-15-20 Nos
Green Chilly                                 :-1 Nos
Dry Red Chilly                             :- 1 Nos
Sambar Lentil                               :-One Small Bowl
Chilly Powder                               :-2 Tea Spoon
Coriander Powder                       :-3 Tea Spoon
Sambar  Powder                          :- 1 Tea Spoon
Turmeric Powder                        :- 1Tea Spoon
Mustard Seeds                            :- Few
Cumin Seeds                                :- Few
Coconut Oil                                :-2 Table Spoon
Salt                                              :-To Taste
Tamarind                                    :- 20 g