ഉള്ളി സാമ്പാർ
തയ്യാറാക്കുന്ന വിധം
ഉള്ളി സാമ്പാർ തയ്യാറാക്കാനായി ഏകദേശം ഒരു പിടി ചെറിയ ഉള്ളി ആണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് .അത് നമ്മുക്ക് തൊലി കളഞ്ഞു നാലായി കീറി എടുക്കാം .അടുത്തപടി പരിപ്പ് വേവിച്ചെടുക്കുക .പിന്നെ നമ്മൾ എടുത്തു വെച്ചിരിക്കുന്ന പുളി നന്നായി വെള്ളത്തിൽ കലക്കി എടുക്കണം .ഇനി ഒരു പാൻ വെച്ച് അതിലേക്കു എണ്ണ ഒഴിക്കുക .എണ്ണ ചൂടായി വരുമ്പോളേക്കും ,കടുക് ,ജീരകം ,ഉണക്ക മുളക് ,കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം അതില്ല പൊട്ടി വരുമ്പോളേക്കും .മുളക് പൊടി ,മല്ലി പൊടി ,സാമ്പാർ പൊടി എന്നിവ ചേർത്ത് കൊടുക്കാം .അതും മൂത്തു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കാം ,അതിലേക്കു മുൻപ് വേവിച്ച പരിപ്പിന്റെ വെള്ളം ചേർത്ത് കൊടുക്കുക ,ബാക്കി ആവശ്യമായ വെള്ളവും കൂടി തിളപ്പിച്ച് കുറുക്കി എടുക്കാം .അതിലേക്കു ഒരു പച്ചമുളകും കൂടി കീറി ഇടുക ,അവസാനമായി പുളി പിഴിഞ്ഞതു കൂടി ചേർക്കാം .സ്റ്റവ് ഓഫ് ചെയ്തു ,അടച്ചു വെക്കാം .
അപ്പൊ എല്ലാവരും ട്രൈ ചെയ്യുമല്ലോ .
Ulli Sambar Ingredients
Small Onion :-15-20 Nos
Green Chilly :-1 Nos
Dry Red Chilly :- 1 Nos
Sambar Lentil :-One Small Bowl
Chilly Powder :-2 Tea Spoon
Coriander Powder :-3 Tea Spoon
Sambar Powder :- 1 Tea Spoon
Turmeric Powder :- 1Tea Spoon
Mustard Seeds :- Few
Cumin Seeds :- Few
Coconut Oil :-2 Table Spoon
Salt :-To Taste
Tamarind :- 20 g
No comments:
Post a Comment