Friday, September 27, 2019

How to make a Apple Dessert|ആപ്പിൾ മധുരം |Recipe : 27

ആപ്പിൾ മധുരം 
തയ്യാറാക്കുന്ന വിധം 
കുറച്ചു ആപ്പിൾ ഇന്ന് വാങ്ങി പക്ഷെ മധുരം കുറവായതു കൊണ്ട് ആരും കഴിച്ചില്ല ,എന്നാൽ പിന്നെ അത് കൊണ്ട് ഒരു സ്വീറ്റ് തയ്യാറാക്കാം എന്ന് വിചാരിച്ചു .
ആദ്യമായി ഒരു അഞ്ചു ആപ്പിൾ എടുത്തു ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക ,പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് കൊടുക്കാം ,അതിലേക്കു കശുവണ്ടി ,കിസ്മിസ് എന്നിവ വറുത്തെടുക്കാം .കുറച്ചുകൂടി നെയ്യ് ചേർത്ത് അതിലേക്കു ആപ്പിൾ ഇട്ടു നന്നായി വഴറ്റി എടുക്കാം ,ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം ,അടിക്കു പിടിക്കാതെ നന്നായി ഇളക്കി കൊടുക്കണം ,ആപ്പിളിലേയും,പഞ്ചസാരയിലെയും ,ജലാംശം പൂർണമായും വറ്റിയശേഷം വറുത്തു വെച്ചിരിക്കുന്ന  കശുവണ്ടി ,കിസ്മിസ് എന്നിവ ചേർത്ത് ഇളക്കി കൊടുക്കാം ,ഇനി തീ ഓഫ് ചെയാം .ചൂട് മാറിയ ശേഷം ഉപയോഗിക്കാം .



Ingredients Apple Dessert
  1. Apple Small                           -5 Nos
  2. Sugar                                      -200g
  3. Ghee                                       -50 ml
  4. Cashew Nut                          -8-10Nos
  5. Raisins                                   -10 Nos

Delicious Dishes from Sarus Kitchen Please watch&subscribe


No comments:

Post a Comment