Sarkkara Varatti
Hi Dear
this is my new YouTube channel. Please click below link
പുതിയ യൂട്യൂബ്
ചാനൽ ആണ് കാണണം ,അഭിപ്രായം പറയണം
(സബ്സ്ക്രൈബ്
ചെയ്യാൻ മറക്കല്ലേ).താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ചാനലിലേക്കു പോകാം.
Subscribe,watch,like ,share to your family and friends
ശർക്കര വരട്ടി
തയ്യാറാക്കുന്ന വിധം
ഏത്തക്ക തൊലികളഞ്ഞു കുറച്ചു കട്ടിയിൽ അർദ്ധ വൃത്താകൃതിയിൽ മുറിച്ചു എടുക്കുക .അതിനുശേഷം വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക ,അത്യാവശ്യം വലിയ ഒരു ഉരുളി എടുക്കണം .ഞാൻ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത് .എണ്ണ ചൂടായ ശേഷം നമ്മൾ അരിഞ്ഞുവെച്ചിരിക്കുന്ന കായ അതിലേക്കു ഇടുക .ഉപ്പേരി പരുവത്തില് വറുത്തു എടുക്കണം .എന്നാൽ മാത്രമേ നല്ല ക്രിസ്‍പി ആയി ഇരിക്കൂ.
അതിനു ശേഷം ശർക്കര പാവ് കാച്ചാം.അതും അത്യാവശ്യം വലിയ ഒരു പാത്രം എടുക്കണം .അരകിലോ ശർക്കര ആണ് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് അതിലേക്കു ഒരു മുക്കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക .ഏകദേശം നൂറു മില്ലി വെള്ളം .
പാവ് പരുവം ആകുമ്പോൾ വറുത്തു വെച്ചിരിക്കുന്ന കായ ഇട്ടു കൊടുക്കാം .അപ്പോൾ തന്നെ സ്റ്റവ് ഓഫ് ചെയ്യുക.കായ ഇട്ട ശേഷം ശർക്കരയുമായി നന്നായി പിടിക്കാൻ ഇളക്കി കൊടുക്കുക .
ഇനി അതിലേക്കു ചുക്ക് പൊടി ചേർത്ത് കൊടുക്കുക .ചുക്ക് പൊടി പിടിക്കാനായി നന്നായി ഇളക്കി കൊടുക്കാം .
ഇനി ഫൈനൽ സ്റ്റെപ് വറുത്ത അരിപൊടി കൂടി ചേർക്കാം .നിറത്തിനും ,ഒരു രുചിക്കും കൂടിയാണ് അരിപൊടി ചേർക്കുന്നത് .ഇത് അമ്മയുടെ ടിപ്സ് ആണ് .നന്നായി ഇളക്കി ചൂട് മാറുമ്പോൾ കാറ്റ് കയറാത്ത ഒരു കുപ്പിയിൽ അടച്ചു വെക്കാം .
''അപ്പോ എല്ലാരും ട്രൈ ചെയ്തു നോക്കണേ ''
Ingredients
- Banana :- 2 and half Kg
- Jaggery :- Half Kg
- Dry ginger Powder :- 3 Table Spoon
- Rice Flour :-3 Table Spoon
- Coconut Oil :- 2 ltr
No comments:
Post a Comment