Thursday, September 5, 2019

How to make Badusha|ബാദുഷ|Recipe :5



 Badusha





Hi Dear this is my new YouTube channel. Please click below link
പുതിയ യൂട്യൂബ് ചാനൽ ആണ് കാണണം ,അഭിപ്രായം പറയണം
(സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ).താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ചാനലിലേക്കു പോകാം.
Subscribe,watch,like ,share to your family and friends


ബാദുഷ


തയ്യാറാക്കുന്ന വിധം
ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് ഒരു കിടിലൻ സ്വീറ്റ് ആണ്
ആദ്യമായി മാവു സോഫ്റ്റ് ആവാൻ വേണ്ടിയുള്ള ഒരു മിക്സ് തയാറാക്കാം .ഒരു അമ്പതു മില്ലി തൈര് ,മൂന്ന് ടി   സ്പൂൺ പഞ്ചസാര,ഒരു നുള്ളു ഉപ്പ് എന്നിവ നന്നായി ഒന്ന് യോജിപ്പിച്ചു എടുക്കാം .ഒരു കാര്യം നോക്കണം പഞ്ചസാര നല്ല പോലെ അലിഞ്ഞു ചേരണം .
ഇനി കാൽ കിലോ മൈദാ ഒരു വലിയ പാത്രത്തിലേക്ക് ഇടുക .അതിലേക്കു കാൽ ടി സ്പൂൺ സോഡാ പൊടി ചേർത്ത് കൊടുക്കാം ,കുറച്ചു ഉപ്പ് കൂടി ചേർക്കാം .അതിനു ശേഷം രണ്ടു സ്പൂൺ ഡാൽഡ കൂടി ചേർക്കണം .ഡാൽഡ ഇഷ്ടം ഇല്ലാത്തവർക്ക് വെണ്ണയോ / നെയ്യ് ഇതിൽ ഏതെങ്കിലും ചേർത്ത് കൊടുക്കാം .ഈ ചേരുവകൾ എല്ലാം കൂടി നന്നായി യോജിപ്പിക്കാം .അതിനു ശേഷം നമ്മൾ മുൻപ് തയ്യാറാക്കി വെച്ചിരിക്കുന്ന തൈര് മിക്സ് ഇതിലേക്ക് കുറച്ചു കുറച്ചായി ചേർത്ത് കൊടുക്കാം .ചപ്പാത്തി പരുവം ആകുന്നവരെ കുഴക്കുക .
ഇനി കുഴച്ചു വെച്ചിരിക്കുന്ന മാവ് ഒരു നനഞ്ഞ തുണി കൊണ്ട് മുടി വെക്കാം .ഏകദേശം അര മണിക്കൂർ .
ആ സമയം കൊണ്ട് നമ്മുക്ക് പഞ്ചസാര പാനി തയാറാക്കാം .ഒരു വാ വട്ടം ഉള്ള പാത്രത്തിൽ അതിനായി കാൽ കിലോ പഞ്ചസാര എടുക്കുക ,അതിലേക്കു ഒരു നൂറു മില്ലി വെള്ളം ഒഴിച്ച് കൊടുക്കുക എന്നിട്ടു ഒന്ന് നന്നായി ഇളക്കി കൊടുക്കാം .പഞ്ചസാര ഏകാദശം അലിഞ്ഞു വരുമ്പോൾ ഒരു നാരങ്ങയുടെ നീര് ചേർക്കുക .ശേഷം നന്നായി തിളപ്പിച്ച് ഒരു പാനി രൂപം ആകുമ്പോൾ വാങ്ങാം .
നമ്മൾ കുഴച്ചു വെച്ചിരിക്കുന്ന മാവ് ഇനി ചെറിയ ഉരുളകൾ ആക്കി എടുക്കാം .ഉരുളയുടെ നടുവിൽ ചെറിയ ഒരു കുഴി പോലെ വിരൽ കൊണ്ട് ഇടുക .നിങ്ങള്ക്ക് വേണമെങ്കിൽ വേറെയും ആകൃതി ആക്കാം.
ഇനി ആ ഉരുളകൾ ഓരോന്നായി വറുത്തു എടുക്കാം .ഒരു ഗോൾഡൻ കളർ ആകുന്ന വരെ മൂപ്പിക്കുക .ശേഷം വറുത്ത ബാദുഷ പഞ്ചസാര പാനിയിൽ ഒരു മണിക്കൂറോളം മുക്കി വെക്കുക .
വളരെ സോഫ്റ്റ് ആണ് ,നല്ല രുചിയാണ് ,എൻ്റെ മോന് (കിച്ചു )വലിയ ഇഷ്ടം ആണ് .

Badusha Ingredients
  1. White Flour                                        :- 250 grm
  2. Yogurt                                                :- 50 Milli
  3. Sugar                                                  :- 3 Tea Spoon
  4. Salt                                                     :- Quarter Tea Spoon
  5. Baking Soda                                      :- Quarter Tea Spoon
  6. Dalda                                                 :- 3 Tea Spoon
  7. Coconut Oil                                       :- Half Litter 
  8. Water                                                 :- 50-100 Milli



Sugar Syrup Ingredients
  1. Sugar                 :-250 grm
  2. Lemon Juice     :- From One Lemon
  3. Water                :- 100 Milli


No comments:

Post a Comment