കാരറ്റ് ബീൻസ് തോരൻ
തയ്യാറാക്കുന്ന വിധം
ആദ്യമായി കാരറ്റ് ,ബീൻസ് ഇവ ചെറുതായി അരിയുക.ഒരു അര മുറി നാളികേരം ചിരകി എടുക്കുക .ചിരകിയ നാളികേരവും .പച്ചമുളകും ,ഒരു നുള്ളു ജീരകവും ,അര സ്പൂൺ മുളക് പൊടിയും ,മിക്സിയിൽ നന്നായി ഒന്ന് ചതച്ചു എടുക്കുക .
അടുത്ത പടി അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ് ,ബീൻസ് ,കുറച്ചു മഞ്ഞൾ പൊടി ,ആവശ്യത്തിന് ഉപ്പ്,പാകത്തിന് വെള്ളം , എന്നിവ ചേർത്ത് വേവിച്ചു എടുക്കണം .
ഇനി നമ്മുക്ക് ഒരു പാൻ ചൂടാക്കാൻ വെക്കാം അതിലേക്കു എണ്ണ ഒഴിച്ച് കൊടുക്കാം ,എണ്ണ ചൂടായ ശേഷം അതിലേക്കു കടുക് ,അരി ,ചുവന്ന മുളകു എന്നിവ ചേർത്ത് പൊട്ടിച്ചെടുക്കാം ,ഇനി അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന കാരറ്റ്,ബീൻസ് ചേർത്ത് കൊടുക്കാം ,വെള്ളം ഉണ്ടെങ്കിൽ പരമാവധി ഊറ്റി കളയണം .ഏകദേശം പകുതി മൂപ്പാകുമ്പോൾ .ചതച്ചു വെച്ചിരിക്കുന്ന അരപ്പു ചേർത്ത് കൊടുക്കാം .വെള്ളത്തിൻറെ അംശം പോകുന്ന വരെ മൂപ്പിക്കുക ,ഇളക്കി കൊടുക്കാൻ മറക്കരുത് .അവസാനം കുറച്ചു കറിവേപ്പില കൂടി ചേർത്ത് അടച്ചു വെക്കുക
അപ്പൊ എല്ലാരും ട്രൈ ചെയ്തു നോക്കുമല്ലോ.
Carrot and beans thoran ingredients
Carrot :- 1 Nos
Beans :-15 Nos
Coconut :-Half Grated
Green Chilly :- 1 Nos
Curry Leaves :- 5 Nos
Chilly Powder :- 1 Tea Spoon
Coconut Oil :- 2 Table Spoon
Mustard Seeds :- Few
Rice :- Few
Dry Red Chilly :-1 Nos
No comments:
Post a Comment